ജസ്പ്രീത് ബുംറയുടെ തിരിച്ചുവരവ് ഈ പരമ്പരയോടെ
Bumrah Likely to return during the Australia series next year
ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയുടെ തിരിച്ചുവരവ് അടുത്ത വർഷം ജനുവരിയിൽ നടക്കുന്ന ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയോടെ ആയിരിക്കുമെന്ന് റിപ്പോർട്ടുകൾ.
ഏകദിനത്തിൽ നിലവിലെ നമ്പർ 1 ബൗളർ കൂടിയായ ബുംറ സെപ്റ്റംബറിലാണ് പരിക്കിന്റെ പിടിയിലായത്. തുടർന്ന് സൗത്താഫ്രിയ്ക്കും ബംഗ്ലാദേശിനുമെതിരായ പരമ്പര താരത്തിന് നഷ്ട്ടപെടുകയായിരുന്നു. പരിക്കിൽ നിന്നും മുക്തനായി പരിശീലനം ആരംഭിച്ചതോടെ താരം ഉടനെ ഇന്ത്യൻ ടീമിൽ തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അടുത്ത വർഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് കൂടെ പരിഗണിച്ച് വെസ്റ്റിൻഡീസിനും ശ്രീലങ്കയ്ക്കുമെതിരായ പരമ്പരയിലും താരത്തിന് വിശ്രമം അനുവദിച്ചേക്കും.
മറുഭാഗത്ത് ഏകദിന ലോകകപ്പിനിടെ പരിക്കേറ്റ ഭുവനേശ്വർ കുമാർ പരിക്കിൽ നിന്നും മുക്തനായെങ്കിലും മുഷ്താഖ് അലി ട്രോഫിയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാകും ഇന്ത്യൻ ടീമിലേക്ക് തിരികെ പരിഗണിക്കുക.
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ജനുവരി 14 നാണ് ആരംഭിക്കുന്നത്.