Skip to content

ഏറ്റവും കൂടുതൽ ടെസ്റ്റ് വിജയങ്ങൾ നേടുന്ന ക്യാപ്റ്റൻ ; അലൻ ബോർഡർക്കൊപ്പം വിരാട് കോഹ്ലി

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ടീമിനെ വിജയത്തിലെത്തിച്ച ക്യാപ്റ്റനെന്ന റെക്കോർഡിൽ മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ അലൻ ബോർഡർക്കൊപ്പം അഞ്ചാം സ്ഥാനത്തെത്തി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ക്യാപ്റ്റനായി 32 ആം ടെസ്റ്റ് വിജയമാണ് ബംഗ്ലാദേശിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിലെ വിജയത്തോടെ കോഹ്ലി സ്വന്തമാക്കിയത്. 52 മത്സരത്തിൽ 32 വിജയം കോഹ്ലി നേടിയപ്പോൾ അലൻ ബോർഡർ 93 മത്സരങ്ങളിൽ നിന്നാണ് 32 തവണ ടീമിനെ വിജയത്തിലെത്തിച്ചത്.

53 മത്സരങ്ങളിൽ വിജയം നേടിയ മുൻ സൗത്താഫ്രിക്കൻ ക്യാപ്റ്റൻ ഗ്രെയിം സ്മിത്താണ് നിലവിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് വിജയങ്ങൾ നേടിയ ക്യാപ്റ്റൻ. 48 ഉം 41 ഉം മത്സരങ്ങളിൽ വീതം ടീമിനെ വിജയത്തിലെത്തിച്ച മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റന്മാരായ റിക്കി പോണ്ടിങും സ്റ്റീവ് വോയുമാണ് സ്മിത്തിന് പുറകിൽ രണ്ടും മൂന്നും സ്ഥാനത്തുള്ളത്. 36 ടെസ്റ്റ് വിജയങ്ങൾ നേടിയ മുൻ വെസ്റ്റിൻഡീസ് ക്യാപ്റ്റൻ ക്ലിവ് ലോയ്ഡാണ് നാലാം സ്ഥാനത്തുള്ളത്.