Skip to content

രണ്ടാം ടി20 വെസ്റ്റിൻഡീസിനെതിരെ അഫ്ഘാനിസ്ഥാന് 41 റൺസിന്റെ തകർപ്പൻ വിജയം

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ അഫ്ഘാനിസ്ഥാന് 41 റൺസിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത് അഫ്ഘാനിസ്ഥാൻ ഉയർത്തിയ 148 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസിന് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 106 റൺസ് നേടാനെ സാധിച്ചുള്ളൂ.

നാലോവറിൽ 11 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ കരിം ജനതാണ് വെസ്റ്റിൻഡീസിനെ തകർത്തത്. നവീൻ ഉൾ ഹഖ്, റാഷിദ് ഖാൻ, ഗുൽബാദിൻ നൈബ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത അഫ്ഘാനിസ്ഥാനെ 15 പന്തിൽ 26 റൺസ് നേടിയ ഹസ്രതുള്ള സസായ്, 18 പന്തിൽ 26 റൺസ് നേടിയ കരിം ജനദ്, 18 പന്തിൽ 24 റൺസ് നേടിയ ഗുൽബാദിൻ നൈബ് എന്നിവരാണ് പൊരുതാവുന്ന സ്കോറിൽ എത്തിച്ചത്.

വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ അഫ്ഘാനിസ്ഥാൻ വെസ്റ്റിൻഡീസിനൊപ്പമെത്തി.