ധാക്ക : ബംഗ്ലാദേശ് പ്രീമിയർ ലീഗിന്റെ ഫൈനലിൽ ഗെയ്ലിന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം. വെറും 69 പന്തിൽ നിന്നും 18 പടു കൂറ്റൻ സിക്സുകളടക്കം പുറത്താവാതെ 146 റൺസാണ് ഗെയ്ൽ അടിച്ചു കൂട്ടിയത്. രംഗ്പൂർ റൈഡേഴ്സും ധാക്കാ ഡൈനാമിറ്റിസും തമ്മിലാണ് ഫൈനൽ.
ആദ്യം ബാറ്റ് ചെയുന്ന രംഗ്പൂർ ടീമിന് വേണ്ടിയാണ് ഗെയ്ൽ വെടിക്കെട്ട് സെഞ്ചുറി നേടിയത്. 20 ഓവറിൽ ടീം ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ 206 റൺസ് നേടി
ആദ്യമായാണ് ക്രിസ് ഗെയ്ൽ ഒരു ട്വന്റി ട്വന്റി ടൂർണമെന്റ് ഫൈനലിൽ സെഞ്ചുറി നേടുന്നത്. ഒരു ട്വന്റി ട്വന്റി ടൂര്‍ണമെന്റിൽ ഒരു താരം നേടുന്ന ഏറ്റവും ഉയർന്ന സ്കോർ എന്ന നേട്ടവും ഗെയ്ൽ സ്വന്തം പേരിലാക്കി