Skip to content

ഇവർ ഏതൊരു ക്യാപ്റ്റന്റെയും സ്വപ്നം ; ഫാസ്റ്റ് ബൗളർമാരെ അഭിനന്ദിച്ച് വിരാട് കോഹ്ലി

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ നേടിയ തകർപ്പൻ വിജയത്തിന് പുറകെ ഇന്ത്യൻ ഫാസ്റ്റ് ബൗളർമാരെ അഭിനന്ദിച്ച് ക്യാപ്റ്റൻ വിരാട് കോഹ്ലി. ഇന്ത്യൻ ഫാസ്റ്റ് ബൗളർ ഏതൊരു ക്യാപ്റ്റന്റെയും സ്വപ്നമാണെന്നും ജസ്പ്രീത് ബുംറ കൂടെ തിരിച്ചെത്തുന്നതോടെ അത്ഭുതാവഹമായ ബൗളിങ് അറ്റാക്കായി അവർ മാറുമെന്നും മത്സരശേഷം കോഹ്ലി പറഞ്ഞു.

” ഇവർ പന്തെറിയുമ്പോൾ ഏതൊരു പിച്ചും മികച്ചതായി തോന്നും. ജസ്പ്രീത് ബുംറ ഇപ്പോൾ ടീമിന്റെ ഭാഗമല്ല അവൻ കൂടെ തിരിച്ചെത്തുന്നതോടെ ഈ ബൗളിങ് അറ്റാക്ക് അത്ഭുതങ്ങൾ സൃഷ്ടിക്കും. ഏതൊരു സ്‌പെല്ലിലും വിക്കറ്റ് നേടുവാൻ അവർക്ക് സാധിക്കും. ഇത് ഏതൊരു ക്യാപ്റ്റനെ സംബന്ധിച്ചും സ്വപ്ന കോമ്പിനേഷനാണ്. ഒരു ടീമിന്റെ പ്രധാനപെട്ട ഘടകം ഫാസ്റ്റ് ബൗളർമാരാണ് ” കോഹ്ലി പറഞ്ഞു.

ബംഗ്ലാദേശിനെതിരായ മത്സരത്തിൽ 14 വിക്കറ്റും നേടിയത് ഇഷാന്ത് ശർമ്മയും മൊഹമ്മദ് ഷാമിയും ഉമേഷ് യാദവും അടങ്ങുന്ന ഫാസ്റ്റ് ബൗളർമാരാണ്.