Skip to content

രാജസ്ഥാൻ റോയൽസിനെ അടുത്ത സീസണിൽ സ്റ്റീവ് സ്മിത്ത് നയിക്കും

ഐ പി എൽ 2020 ൽ മുൻ ചാമ്പ്യന്മാരായ രാജസ്ഥാൻ റോയൽസിനെ മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് നയിക്കും. ഡിസംബറിൽ നടക്കുന്ന താരലേലത്തിന് മുന്നോടിയായി ടീം നിലനിർത്തിയ താരങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ട വേളയിലാണ് അടുത്ത സീസണിലും ടീമിനെ സ്റ്റീവ് സ്മിത്ത് നയിക്കുമെന്ന് റോയൽസ് വ്യക്തമാക്കിയത്.

കഴിഞ്ഞ സീസണിൽ മോശം പ്രകടനത്തെ തുടർന്ന് അജിങ്ക്യ രഹാനെയ്ക്ക് പകരം സ്റ്റീവ് സ്മിത്തിനെ ടീം മാനേജ്‌മെന്റ് ക്യാപ്റ്റനായി നിയമിച്ചിരുന്നു. നയിച്ച അഞ്ച് മത്സരങ്ങളിൽ ഒരു മത്സരത്തിൽ ഒഴികെ മൂന്ന് മത്സരങ്ങളിൽ ടീമിനെ വിജയത്തിലെത്തിക്കാൻ സ്റ്റീവ് സ്മിത്തിന് സാധിച്ചിരുന്നു. ഒരു മത്സരമാകട്ടെ മഴമൂലം ഉപേക്ഷിക്കുകയും ചെയ്തു.

നേരത്തെ മുൻ ഓസ്‌ട്രേലിയൻ താരം ആൻഡ്രൂ മക്ഡൊണാൾഡിനെ ടീം മാനേജ്‌മെന്റ് പുതിയ കോച്ചായി നിയമിച്ചിരുന്നു.

സ്റ്റീവ് സ്മിത്തിനൊപ്പം ഇംഗ്ലണ്ട് താരങ്ങളായ ജോസ് ബട്ട്ലർ, ബെൻ സ്റ്റോക്‌സ്, ജോഫ്രാ ആർച്ചർ മലയാളി താരം സഞ്ജു സാംസൺ എന്നിവരടക്കം 14 താരങ്ങളെ നിലനിർത്തിയ രാജസ്ഥാൻ 11 താരങ്ങളെ ടീമിൽ നിന്നും ഒഴിവാക്കിയിരുന്നു.

രാജസ്ഥാൻ റോയൽസ് ഒഴിവാക്കിയ താരങ്ങൾ