Skip to content

ഐ പി എൽ ; ചെന്നൈ സൂപ്പർ കിങ്‌സ് റീലീസ് ചെയ്ത അഞ്ച് താരങ്ങൾ

ഐ പി എൽ 2020 താരലേലത്തിന് മുൻപായി അഞ്ച് താരങ്ങളെ ചെന്നൈ സൂപ്പർ കിങ്‌സ് റിലീസ് ചെയ്തു. മുൻ ഇന്ത്യൻ താരം മോഹിത് ശർമ്മ, ഇംഗ്ലണ്ട് ബാറ്റ്സ്മാൻ സാം ബില്ലിങ്‌സ്, ഇംഗ്ലണ്ട് ഓൾ റൗണ്ടർ ഡേവിഡ് വില്ലി, ഡൽഹി ബാറ്റ്സ്മാൻ ധ്രുവ് ഷോറെ, ഹരിയാനക്കാരൻ ചൈതന്യ ബിഷ്നോയ് എന്നിവരെയാണ് ലേലത്തിന് മുൻപായി മുൻ ചാമ്പ്യന്മാർ റിലീസ് ചെയ്തത്.

ഇന്ത്യൻ ബാറ്റ്സ്മാൻ കേദാർ ജാദവിനെ റിലീസ് ചെയ്തേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും താരത്തെ ടീം മാനേജ്‌മെന്റ് നിലനിർത്തുകയായിരുന്നു.

അഞ്ച് താരങ്ങളെ റിലീസ് ചെയ്തതോടെ താരലേലത്തിൽ 14.6 കോടി രൂപ ചെന്നൈയ്ക്ക് ഉപയോഗിക്കാം.