Skip to content

ഡബിൾ സെഞ്ചുറിയുമായി മായങ്ക് അഗർവാൾ ; ഇന്ത്യ മികച്ച ലീഡിലേക്ക്

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ ഓപ്പണർ മായങ്ക് അഗർവാളിന് ഇരട്ട സെഞ്ചുറി. ടെസ്റ്റ് ക്രിക്കറ്റിൽ അഗർവാളിന്റെ രണ്ടാം ഡബിൾ സെഞ്ചുറിയാണിത്. നേരത്തെ സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലും അഗർവാൾ ഡബിൾ സെഞ്ചുറി നേടിയിരുന്നു.

99 ആം ഓവറിലെ അഞ്ചാം പന്തിൽ മെഹിദി ഹസനെ സിക്സ് പറത്തി സെവാഗ് സ്റ്റൈലിലാണ് അഗർവാൾ ഡബിൾ സെഞ്ചുറി പൂർത്തിയാക്കിയത്.

അഗർവാളിന്റെ ഡബിൾ സെഞ്ചുറി മികവിൽ ഇന്ത്യയുടെ ലീഡ് 250 കടന്നു.അഗർവാളിന് പുറമെ ചേതേശ്വർ പുജാര 54 റൺസും വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ 86 റൺസും നേടി.