Skip to content

കോഹ്ലിയെയും ഡിവില്ലിയേഴ്‌സിനേയും ട്രേഡ് ചെയ്യുന്നുണ്ടോ !! സഞ്ജുവിനെ ബാംഗ്ലൂരിന് കൊടുക്കാൻ പദ്ധതിയുണ്ടോയെന്ന് ചോദിച്ച ആരാധകന് മറുപടിയുമായി രാജസ്ഥാൻ റോയൽസ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങള്‍ അണിയറയില്‍ സജീവമാണ്. താരങ്ങളുടെ കൈമാറ്റങ്ങളും ചര്‍ച്ചകളുമെല്ലാം പുരോഗമിക്കുന്നു. ഇതിനിടയിലാണ് സഞ്ജുവിനെ ബാംഗ്ലൂരിന് കൊടുക്കാൻ പദ്ധതിയുണ്ടോയെന്ന് ചോദിച്ച് ഒരു ആരാധകൻ ട്വിറ്ററിൽ രംഗത്തെത്തിയത് .

പിന്നാലെ ആരാധകന്റെ ചോദ്യത്തിന് കോഹ്ലിയെയും ഡിവില്ലിയേഴ്‌സിനേയും ട്രേഡ് ചെയ്യുന്നുണ്ടോയെന്ന് മറുപടി നൽകി രാജസ്ഥാൻ റോയൽസും .


വ്യാഴാഴ്ച ട്രാന്‍സ്ഫര്‍ വിന്‍ഡോ അവസാനിക്കാനിരിക്കെ രാജസ്ഥാന്‍ റോയല്‍സ് മുന്‍ നായകന്‍ അജിന്‍ക്യ രഹാനെ ഡല്‍ഹിയിലേക്കും. പകരം യുവതാരം പൃഥ്വി ഷാ രാജസ്ഥാനിലെക്കും ഇരു ടീമുകളും ട്രേഡ് നടത്തിയിരുന്നു.