Skip to content

അജിങ്ക്യ രഹാനെയെ കൈവിട്ട് രാജസ്ഥാൻ റോയൽസ് ; താരം ഇനി ഡൽഹിയ്ക്ക് വേണ്ടി കളിക്കും

ഐ പി എല്ലിൽ ഏവരെയും ഞെട്ടിച്ച് അജിങ്ക്യ രഹാനെയെ ഡൽഹി ക്യാപിറ്റൽസിന് കൈമാറി രാജസ്ഥാൻ റോയൽസ്. 2011 മുതൽ 2019 വരെ 24 മത്സരങ്ങളിൽ രാജസ്ഥാനെ നയിച്ച രഹാനെ ടീമിന് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ താരം കൂടിയാണ്. 34.26 ശരാശരിയിൽ 17 ഫിഫ്റ്റിയും രണ്ട് സെഞ്ചുറിയുമടക്കം 2810 റൺസ് രാജസ്ഥാൻ റോയൽസിന് വേണ്ടി രഹാനെ നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ മോശം പ്രകടനത്തെ തുടർന്ന് രഹാനെയ്ക്ക് പകരം മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് റോയൽസിന്റെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തിരുന്നു.

കഴിഞ്ഞ സീസണിൽ 32.75 ശരാശരിയിൽ ഒരു സെഞ്ചുറിയടക്കം 393 റൺസ് നേടിയിരുന്നു.

രഹാനെയ്ക്ക് പകരം സ്പിന്നർമാരായ മായങ്ക് മാർക്കണ്ഡേയും രാഹുൽ തിവാട്ടിയയും ഡൽഹി രാജസ്ഥാൻ റോയൽസിന് കൈമാറി.