Skip to content

പാകിസ്ഥാനെതിരായ പരമ്പരയ്ക്ക് മുന്നേ ഏറ്റവും വേഗം കുറഞ്ഞ സെഞ്ചുറി നേടി സ്റ്റീവ് സ്മിത്ത്

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ തന്റെ ഏറ്റവും വേഗം കുറഞ്ഞ സെഞ്ചുറിയുമായി സ്റ്റീവ് സ്മിത്ത്. ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റായ ഷെഫിൽഡ് ഷീൽഡിൽ വെസ്റ്റേൺ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലെ ആദ്യ ഇന്നിങ്സിലാണ് 290 പന്തിൽ നിന്നും തന്റെ ഏറ്റവും വേഗത കുറഞ്ഞ സെഞ്ചുറി സ്മിത്ത് നേടിയത്. ഇതിന് മുൻപ് ഓസ്‌ട്രേലിയയിൽ നടന്ന ആഷസ് പരമ്പരയിലെ ഗബ്ബയിൽ നടന്ന മത്സരത്തിൽ 261 പന്തിൽ നിന്നും നേടിയ സെഞ്ചുറിയായിരുന്നു സ്റ്റീവ് സ്മിത്തിന്റെ ഏറ്റവും വേഗം കുറഞ്ഞ സെഞ്ചുറി.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ സ്റ്റീവ് സ്മിത്തിന്റെ 42 ആം സെഞ്ചുറിയാണിത്. മത്സരത്തിൽ ഒമ്പത് ഫോറും രണ്ട് സിക്സുമടക്കം 103 റൺസ് നേടിയാണ് സ്റ്റീവ് സ്മിത്ത് പുറത്തായത്.

പാകിസ്ഥാനും ഓസ്‌ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് പരമ്പര നവംബർ 21 നാണ് ആരംഭിക്കുന്നത്.