Skip to content

ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള ഇന്ത്യൻ സാധ്യത ഇലവൻ ഇങ്ങനെ

ഇന്ത്യ ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയ്ക്ക് നാളെ ഹോൾക്കാർ ഇൻഡോർ സ്റ്റേഡിയത്തിൽ തുടക്കം. ട്വന്റി20 പരമ്പരയിലെ വിശ്രമത്തിന് ശേഷം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി പരമ്പരയിൽ തിരിച്ചെത്തും. ടി20 പരമ്പരയിൽ പ്രതീക്ഷിച്ചതിലും മികച്ച പ്രകടനമാണ് ബംഗ്ലാദേശ് ഇന്ത്യയ്ക്കെതിരെ പുറത്തെടുത്തത്. ഷാക്കബ്‌ അൽ ഹസന്റെ അഭാവത്തിൽ മോമിനുൾ ഹഖാണ് ബംഗ്ലാദേശിനെ നായിക്കുന്നത്. ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ബംഗ്ലാദേശിന്റെ ആദ്യ മത്സരം കൂടിയാണിത്.

കൊൽക്കത്തയിലാണ് ക്രിക്കറ്റ് ആരാധകർ അത്യന്തം ആവേശത്തോടെ കാത്തിരിക്കുന്ന പരമ്പരയിലെ ഡേ നൈറ്റ് മത്സരം നടക്കുന്നത്.

ആദ്യ മത്സരത്തിനുള്ള ഇന്ത്യൻ സാധ്യത ഇലവൻ

ഓപ്പണർമാർ – രോഹിത് ശർമ്മ, മായങ്ക് അഗർവാൾ

മിഡിൽ ഓർഡർ – ചേതേശ്വർ പുജാര, വിരാട് കോഹ്ലി, അജിങ്ക്യ രഹാനെ, വൃദ്ധിമാൻ സാഹ (wk)

ഓൾ റൗണ്ടർമാർ – രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ

ബൗളർമാർ – ഇഷാന്ത് ശർമ്മ, ഉമേഷ് യാദവ്, മൊഹമ്മദ് ഷാമി