Skip to content

മൂന്നാം ദിവസത്തിനിടെ രണ്ടാം ഹാട്രിക്ക് നേടി ദീപക് ചഹാർ

ബംഗ്ലാദേശിനെതിരായ അവസാന മത്സരത്തിലെ ഹാട്രിക് പ്രകടനത്തിന് പുറകെ സയ്യിദ് മുഷ്താഖ് അലോ ട്രോഫിയിൽ ഹാട്രിക് നേടി ദീപക് ചഹാർ. തിരുവനന്തപുരം സ്‌പോർട്‌സ് ഹബ്ബിൽ വിദർഭയ്ക്കെതിരെ നടന്ന മത്സരത്തിൽ രാജസ്ഥാന് വേണ്ടിയാണ് മൂന്നാം ദിവസത്തിനിടെ തന്റെ രണ്ടാം ഹാട്രിക് ദീപക് ചഹാർ നേടിയത്.

13 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ വിദർഭ ഇന്നിങ്സിലെ അവസാന ഓവർ എറിയാനെത്തിയ ചഹാർ തന്റെ 4,5,6 പന്തുകളിൽ വിക്കറ്റ് വീഴ്ത്തിയാണ് ഹാട്രിക് സ്വന്തമാക്കിയത്. മത്സരത്തിൽ മൂന്നോവറിൽ നിന്നും 18 റൺസ് മാത്രം വഴങ്ങി ഹാട്രിക് അടക്കം നാല് വിക്കറ്റുകൾ ചഹാർ വീഴ്ത്തി.

നേരത്തെ ഞായറാഴ്ച നടന്ന മത്സരത്തിൽ ഹാട്രിക് അടക്കം ഏഴ് റൺസ് മാത്രം വഴങ്ങി ആറ്‌ വിക്കറ്റുകൾ വീഴ്ത്തി അന്താരാഷ്ട്ര ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമെന്ന റെക്കോർഡ് ചഹാർ സ്വന്തമാക്കിയിരുന്നു.