Skip to content

ഐസിസി ഏകദിന റാങ്കിങ് ; ഒന്നാം സ്ഥാനം നിലനിർത്തി കോഹ്ലിയും ബുംറയും നേട്ടമുണ്ടാക്കി മുജീബ് റഹ്മാൻ

ഏറ്റവും പുതിയ ഐസിസി റാങ്കിങിൽ ഒന്നാം സ്ഥാനങ്ങൾ നിലനിർത്തി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയും .ബാറ്റ്സ്മാന്മാരുടെ റാങ്കിങ്ങിൽ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ തന്നെയാണ് കോഹ്ലിക്ക് പുറകിലുള്ളത്. പത്തൊമ്പതാം സ്ഥാനത്തുള്ള ശിഖാർ ധവാനാണ് ഇരുവർക്കും പുറമെ ആദ്യ ഇരുപതിലുള്ള ഇന്ത്യൻ ബാറ്റ്സ്മാൻ. പുതിയ റാങ്കിങ്ങിൽ മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് 25 ആം സ്ഥാനത്തെത്തി.

ബൗളർമാരുടെ റാങ്കിങ്ങിൽ 797 റേറ്റിങ് പോയിന്റോടെ ബുംറ ഒന്നാം സ്ഥാനവും 740 പോയിന്റോടെ ന്യൂസിലാൻഡ് ട്രെന്റ് ബോൾട്ട് രണ്ടാം സ്ഥാനവും നിലനിർത്തിയപ്പോൾ അഫ്ഘാനിസ്ഥാൻ സ്പിന്നർ മുജീബ് റഹ്മാൻ സൗത്താഫ്രിക്കൻ ഫാസ്റ്റ് ബൗളർ കഗിസോ റബാഡയെ പിന്നിലാക്കി മൂന്നാം സ്ഥാനത്തെത്തി.

ഓൾ റൗണ്ടർമാരുടെ റാങ്കിങിൽ ഇംഗ്ലണ്ട് താരം ബെൻ സ്റ്റോക്‌സ് തന്റെ ആധിപത്യം തുടർന്നപ്പോൾ ക്രിസ് വോക്‌സ് അഫ്ഘാനിസ്ഥാൻ ക്യാപ്റ്റൻ റാഷിദ് ഖാനെ പിന്നിലാക്കി നാലാം സ്ഥാനത്തെത്തി. ഇന്ത്യൻ താരം ഹർദിക് പാണ്ഡ്യ പത്താം സ്ഥാനം നിലനിർത്തി.

ടോപ് 10 ബാറ്റ്സ്മാന്മാർ

(Source ; ICC)

ടോപ് 10 ബൗളർമാർ

(Source ; ICC )

ടോപ് 10 ഓൾറൗണ്ടർമാർ

(Source : ICC)