Skip to content

ഹാട്രിക് നേടി ബംഗ്ലാദേശിനെ എറിഞ്ഞൊതുക്കി ദീപക് ചഹാർ ; ഇന്ത്യയ്ക്ക് 30 റൺസിന്റെ തകർപ്പൻ വിജയം

ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യയ്ക്ക് 30 റൺസിന്റെ തകർപ്പൻ വിജയം. വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കി.

മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 175 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് 19.2 ഓവറിൽ 144 റൺസ് എടുക്കുന്നതിനിടയിൽ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. ഒരു ഘട്ടത്തിൽ 110 റൺസിന് രണ്ട് വിക്കറ്റ് എന്ന ശക്തമായ നിലയിൽ നിന്നുമാണ് ബംഗ്ലാദേശ് തകർന്നടിഞ്ഞത്.

3.2 ഓവറിൽ ഏഴ് റൺസ് മാത്രം വഴങ്ങി ഹാട്രിക് അടക്കം ആറ് വിക്കറ്റ് വീഴ്ത്തിയ ദീപക് ചഹാറാണ് ബംഗ്ലാദേശിനെ തകർത്തത്. ശിവം ദുബെ മൂന്ന് വിക്കറ്റും വീഴ്ത്തി.

48 പന്തിൽ 81 റൺസ് നേടിയ മൊഹമ്മദ് നയിം മാത്രമാണ് ബംഗ്ലാദേശിന് വേണ്ടി തിളങ്ങിയത്.