Skip to content

ജീവിതത്തിന്റെ രണ്ടാം ഇന്നിങ്സിലേക്ക് വിരാട് കോഹ്ലി 

നീണ്ട അഭ്യൂഹങ്ങൾക്കും ആകാംക്ഷകൾക്കും ഒടുവിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും ബോളിവുഡ് നായിക അനുഷ്‌ക ശർമയും തമ്മിലുള്ള വിവാഹം നടന്നു . വിരാട് കോഹ്‌ലി twitter അക്കൗണ്ടിലൂടെയാണ് വിവാഹം വാർത്ത സ്ഥിരീകരിച്ചത് . 

ലോകത്തിലെ തന്നെ ഏറ്റവും ചിലവേറിയ അവധി കേന്ദ്രങ്ങളിൽ ഒന്നായ ഇറ്റലിയിലെ Tuscany യിൽ വെച്ചായിരുന്നു വിവാഹം അടുത്ത ബന്ധുക്കൾ മാത്രമായിരുന്നു വിവാഹത്തിൽ പങ്കെടുത്തത് .  തിങ്കളാഴ്ച രാവിലെയായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത് . 

നേരത്തെ ശ്രീലങ്കയുമായുള്ള ഏകദിന T20 പരമ്പരകളിൽ നിന്നും വിരാട് കോഹ്ലിക്ക് വിശ്രമം അനുവദിച്ചിരുന്നു . 

29 വയസുള്ള ഇരുവരും 2013 ൽ വെച്ചു നടന്ന പരസ്യ ഷൂട്ടിങ്ങിന് ഇടയിൽ വെച്ചാണ് ഇരുവരും കസണുന്നതും പ്രണയത്തിൽ ആകുന്നതും .  

ഡിസംബർ 21 ന് മുംബൈയിൽ ആണ് വിവാഹ സൽക്കാരം .