Skip to content

ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത് ബംഗ്ലാദേശ് ; ഇന്ത്യൻ ടീമിൽ ഒരു മാറ്റം

ഇന്ത്യയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ നിർണായകമായ അവസാന മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ബൗളിങ് തിരഞ്ഞെടുത്തു. ഒരു മാറ്റത്തോടെയാണ് ഇരുടീമുകളും അവസാന പോരാട്ടത്തിന് ഇറങ്ങിയിരിക്കുന്നത്. ഇന്ത്യൻ ടീമിൽ ഓൾ റൗണ്ടർ ക്രൂനാൽ പാണ്ഡ്യയ്ക്ക് പകരം മനീഷ് പാണ്ഡെയും ബംഗ്ലാദേശ് ടീമിൽ മൊസദെക്ക് ഹുസൈന് പകരം മൊഹമ്മദ് മിഥുനും ടീമിലെത്തി.

ഇന്ത്യ ഇലവൻ ; രോഹിത് ശർമ (c), ശിഖർ ധവാൻ, ലോകേഷ് രാഹുൽ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, റിഷഭ് പന്ത് (wk), ശിവം ദുബെ, വാഷിംഗ്ടൺ സുന്ദർ, ദീപക് ചഹാർ, യുശ്വേന്ദ്ര ചഹാൽ, കെ ഖലീൽ അഹമ്മദ്

ബംഗ്ലാദേശ് ഇലവൻ; ലിറ്റൺ ദാസ്, മുഹമ്മദ് നയിം, സൗമ്യ സർക്കാർ, മുഷ്ഫിക്കർ റഹിം (wk), മഹ്മൂദുള്ള (c), അഫിഫ് ഹുസൈൻ, മൊഹമ്മദ് മിഥുൻ, അമിനുൽ ഇസ്ലാം, ഷാഫിയുൽ ഇസ്ലാം, മുസ്തഫിസുർ റഹ്മാൻ, അൽ-അമിൻ ഹുസൈൻ