Skip to content

ലോകകപ്പ് ഫൈനൽ ആവർത്തിച്ചു; വീണ്ടും സൂപ്പറോവറിൽ ന്യൂസിലാൻഡിനെ പരാജയപെടുത്തി ഇംഗ്ലണ്ട്

ന്യൂസിലാൻഡിനെതിരായ ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തിൽ ഇംഗ്ലണ്ടിന് വിജയം. മഴമൂലം 11 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ 147 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 11 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ട്ടത്തിൽ 146 റൺസ് നേടി ന്യൂസിലാൻഡ് സ്കോറിന് ഒപ്പമെത്തിയതോടെ മത്സരം സൂപ്പറോവറിലേക്ക് നീണ്ടു.

സൂപ്പറോവറിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 17 റൺസ് നേടുകയും 18 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലാൻഡിന് എട്ട് റൺസ് നേടാനെ സാധിച്ചുള്ളൂ. മത്സരത്തിൽ നേടിയ വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര 3-2 ന് ഇംഗ്ലണ്ട് സ്വന്തമാക്കി.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 20 പന്തിൽ 50 റൺസ് നേടിയ മാർട്ടിൻ ഗപ്റ്റിൽ, 21 പന്തിൽ 46 റൺസ് നേടിയ കോളിൻ മൺറോ, 16 പന്തിൽ 39 റൺസ് നേടിയ സെഫെർട്ട് എന്നിവരുടെ മികവിലാണ് മികച്ച സ്കോർ നേടിയത്. മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ടിന് വേണ്ടി ബെയർസ്റ്റോ 18 പന്തിൽ 47 റൺസും സാം കറൺ 11 പന്തിൽ 24 റൺസും നേടി.