Skip to content

19 പന്തിൽ നിന്നും ഫിഫ്റ്റിയുമായി മാർട്ടിൻ ഗപ്റ്റിൽ ; 11 ഓവറിൽ ഇംഗ്ലണ്ടിന് 146 റൺസിന്റെ വിജയലക്ഷ്യം

ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ ഇംഗ്ലണ്ടിന് 11 ഓവറിൽ 146 റൺസിന്റെ വിജയലക്ഷ്യം. മഴമൂലം 11 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ മാർട്ടിൻ ഗപ്റ്റിലിന്റെയും കോളിൻ മൺറോയുടെയും തകർപ്പൻ ബാറ്റിങ് മികവിൽ ന്യൂസിലാൻഡ് അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ 146 റൺസ് അടിച്ചുകൂട്ടി. ഗപ്റ്റിൽ 20 പന്തിൽ 50 റൺസും മൺറോ 21 പന്തിൽ 46 റൺസും നേടി പുറത്തായി.19 പന്തിൽ നിന്നും മൂന്ന് ഫോറും അഞ്ച് സിക്സും പറത്തിയാണ് ഗപ്റ്റിൽ പന്തിനഞ്ചാം ഫിഫ്റ്റി പൂർത്തിയാക്കിയത്.

ഇരുവർക്കും പുറമെ 16 പന്തിൽ 39 റൺസ് ടിം സെഫെർട്ടും തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ചു.

പരമ്പരയിൽ രണ്ട് വീതം മത്സരങ്ങൾ വിജയിച്ച ഇരുടീമുകളും ഒപ്പത്തിനൊപ്പമാണ്. അതുകൊണ്ട് തന്നെ ഈ മത്സരത്തിൽ വിജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാം.