Skip to content

അശ്വിനും ബുംറയ്ക്കും ശേഷം ആ നേട്ടത്തിലെത്താൻ ചഹാലിന് വേണ്ടത് ഒരേയൊരു വിക്കറ്റ്

അന്താരാഷ്ട്ര ട്വന്റി20യിൽ അമ്പത് വിക്കറ്റെന്ന നാഴികക്കല്ലിനരികെ ഇന്ത്യൻ സ്പിന്നർ യുസ്വേന്ദ്ര ചഹാൽ. ബംഗ്ലാദേശിനെതിരായ പരമ്പരയിലെ അവസാന മത്സരത്തിൽ ഒരു വിക്കറ്റ് കൂടെ നേടാൻ സാധിച്ചാൽ അന്താരാഷ്ട്ര ടി20യിൽ ജസ്പ്രീത് ബുംറയ്ക്കും രവിചന്ദ്രൻ അശ്വിനും ശേഷം അമ്പത് വിക്കറ്റ് നേടുന്ന ഇന്ത്യൻ ബൗളറെന്ന നേട്ടം ചഹാലിന് സ്വന്തമാക്കാം.

ഇതുവരെ ഇന്ത്യയിൽ ഈ ഫോർമാറ്റിൽ 26 വിക്കറ്റുകൾ നേടിയിട്ടുള്ള ചഹാൽ ഇന്ത്യൻ മണ്ണിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ടി20 വിക്കറ്റുകൾ നേടിയ ബൗളർ കൂടിയാണ്.

അതിനിർണായകമായ രണ്ടാം മത്സരത്തിൽ ആദ്യ മത്സരത്തിലെ വിജയശിൽപ്പികളായ സൗമ്യ സർക്കാറിനെയും മുഷ്ഫിഖുർ റഹിമിനെയും പുറത്താക്കിയ ചഹാലിന്റെ മികവിലാണ് ഇന്ത്യ ബംഗ്ലാദേശിനെ കുറഞ്ഞ സ്കോറിൽ ഒതുക്കിയത്.