Skip to content

ഇന്ത്യൻ ബൗളർമാരുടെ പരിചയകുറവ് മുതലെടുക്കും ; ബംഗ്ലാദേശ് കോച്ച്

ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യൻ ബൗളർമാരുടെ പരിചയകുറവ് മുതലെടുക്കുമെന്ന് ബംഗ്ലാദേശ് കോച്ച് റസ്സൽ ഡൊമിങോ. ഇന്ത്യൻ ബൗളർമാരുടെ പരിചയകുറവ് രഹസ്യമായ കാര്യമല്ലെന്നും നന്നായി ബാറ്റ് ചെയ്ത് പദ്ധതികൾ നടപ്പിലാക്കാൻ സാധിച്ചാൽ ഇന്ത്യൻ ബൗളർമാരെ സമ്മർദ്ദത്തിലാക്കാൻ ബംഗ്ലാദേശിന് സാധിക്കുമെന്നും ഡോമിങോ പറഞ്ഞു.

പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ് വിജയം നേടിയത്. അതുകൊണ്ട് തന്നെ അവസാന മത്സരത്തിൽ ടോസ് നിർണായക ഘടകമാകുമെന്നും ബംഗ്ലാദേശ് പരിശീലകൻ വ്യക്തമാക്കി.