Skip to content

പാകിസ്ഥാൻ ഇപ്പോഴും കളിക്കുന്നത് 80കളിലെ ശൈലിയിൽ ; രൂക്ഷ വിമർശനവുമായി ഷൊഹൈബ് അക്തർ

ഓസ്‌ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയിലെ പരാജയത്തിന് പുറകെ പാകിസ്ഥാനെതിരെ രൂക്ഷ വിമർശനവുമായി മുൻ താരം ഷൊഹൈബ് അക്തർ. നിലവിൽ ട്വന്റി20 റാങ്കിങിൽ ഒന്നാം സ്ഥാനക്കാരായ പാകിസ്ഥാന് ഈ വർഷം കളിച്ച 10 ടി20 മത്സരങ്ങളിൽ ഒരേയൊരു മത്സരത്തിൽ മാത്രമാണ് വിജയം നേടാൻ സാധിച്ചത്. എട്ട് മത്സരത്തിൽ പരാജയപെട്ടപ്പോൾ തോൽവി ഉറപ്പിച്ച ഒരു മത്സരം മഴമൂലം ഉപേക്ഷിക്കുകയും ചെയ്തു. കഴിഞ്ഞ നാല് പരമ്പരയിലും ദയനീയ പ്രകടനമാണ് പാകിസ്ഥാൻ കാഴ്ച്ചവെച്ചത്.

സ്റ്റാർ പ്ലേയർ കൂടിയായ ക്യാപ്റ്റൻ ബാബർ അസം സമ്മർദ്ദത്തിലും സംശയത്തിലുമാണെന്നും പ്ലേയർ എന്ന നിലയിലും പ്ലേയർ എന്ന നിലയിലും മെച്ചപ്പെടേണ്ടത് പ്രധാനപെട്ട കാര്യമാണെന്നും പരാജയങ്ങളിൽ നിന്നും ഒരുപാട് കാര്യങ്ങൾ അവർക്ക് പഠിക്കാൻ സാധിക്കുമെന്നും ലോകം ഇത്രയും മുൻപോട്ട് പോയിട്ടും പാകിസ്ഥാൻ ഇപ്പോഴും കളിക്കുന്നത് 80കളിലെ ശൈലിയിലാണെന്നും മറ്റു ടീമുകളുടെ നിലവാരത്തിലെത്താൻ പാകിസ്ഥാന് സാധിക്കുന്നില്ലയെന്നും അക്തർ തന്റെ യൂട്യൂബ് ചാനലിൽ വ്യക്തമാക്കി.

ഇതേ പോലെ പ്രകടനം തുടരുകയാണെങ്കിൽ പാകിസ്ഥാൻ ഇനിയും പരാജയങ്ങൾ നേരിടുമെന്നും ലോകകപ്പ് അടുത്ത വർഷം വരാനിരിക്കെ എന്താണ് ചെയ്യേണ്ടതെന്ന കാര്യത്തിൽ പാകിസ്ഥാന് വ്യക്തമായ ധാരണ ആവശ്യമാണെന്നും അക്തർ കൂട്ടിച്ചേർത്തു..