CricKerala
Crickerala is a malayalam cricket news website. Malayalam cricket news, cricket news in malayalam

ക്യാപ്റ്റൻസി ശൈലി ധോണിയുടേത് പോലെ ; ബംഗ്ലാദേശ് ക്യാപ്റ്റനെ പ്രശംസിച്ച് ഇർഫാൻ പത്താൻ

ബംഗ്ലാദേശ് ക്യാപ്റ്റൻ മഹ്മുദുള്ളയെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. ഷാക്കിബ്‌ അൽ ഹസന്റെ വിലക്കോടെ ബംഗ്ലാദേശ് ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത മഹ്മുദുള്ളയെ കീഴിൽ ഇന്ത്യയ്ക്കെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിൽ ചരിത്രവിജയം ബംഗ്ലാദേശ് നേടിയിരുന്നു. എന്നാൽ രാജ്കോട്ടിൽ നടന്ന രണ്ടാം മത്സരത്തിൽ ആ മികവ് പുറത്തെടുക്കാൻ ബംഗ്ലാദേശിന് സാധിച്ചില്ല.

” ലോകത്തിലെ തന്നെ മികച്ച ടീമുകൾക്കെതിരായ വിജയം നിങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കും. മത്സരത്തിൽ നടത്തിയ മാറ്റങ്ങൾ ഉൾപ്പെടെ ക്യാപ്റ്റനായി മികച്ച പ്രകടനം മഹ്മുദുള്ള കാഴ്ച്ചവെച്ചിരുന്നു. അവന്റെ ക്യാപ്റ്റൻസിയിൽ എം എസ് ധോണിയുടെ സ്വാധീനവും കാണാമായിരുന്നു. പവർപ്ലേയ്ക്ക് ശേഷം പാർട്ട് ടൈം ബൗളർമാരെ അവൻ ഉപയോഗിച്ചിരുന്നു. ഈ തന്ത്രം പലപ്പോഴായി ഉപയോഗിച്ചത് എം എസ് ധോണിയായിരുന്നു ” ഇർഫാൻ പത്താൻ പറഞ്ഞു.