Skip to content

പാകിസ്ഥാനെതിരായ പരിശീലന മത്സരത്തിൽ നിന്നും ഓസ്‌ട്രേലിയൻ യുവതാരം പിന്മാറി

മാനസിക അനാരോഗ്യത്തെ തുടർന്ന് പാകിസ്ഥാനെതിരായ പരിശീലന മത്സരത്തിൽ നിന്നും ഓസ്‌ട്രേലിയൻ യുവതാരം നിക് മാഡിൻസൺ പിന്മാറി. ഇതോടെ ടെസ്റ്റ് പരമ്പരയിൽ ഇടം നേടാനുള്ള താരത്തിന്റെ സാധ്യതകൾ മങ്ങി. മാനസികാരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഓൾ റൗണ്ടർ ഗ്ലെൻ മാക്‌സ്‌വെൽ ക്രിക്കറ്റിൽ നിന്നും അനിശ്ചിതകാലത്തേക്ക് പിന്മാറിയതിന് പുറകെയാണ് നിക്ക് മാഡിൻസന്റെ ഈ തീരുമാനം.

തിങ്കളാഴ്ച ആരംഭിക്കുന്ന ത്രിദിന പരിശീലന മത്സരത്തിൽ കാമെറോൻ ബാൻക്രോഫ്റ്റ് മാഡിൻസണ് പകരക്കാരനായെത്തും.

മാഡിൻസന്റെത് ശരിയായ തീരുമാനമാണെന്നും എല്ലാ പിന്തുണയും താരത്തിന് നൽകുമെന്നും ഓസ്‌ട്രേലിയ എ പരിശീലകൻ ഗ്രെയിം ഹിക്ക് അറിയിച്ചു .

മാഡിൻസൺ പിന്മാറിയതോടെ ടെസ്റ്റ് പരമ്പരയിൽ ട്രാവിസ് ഹെഡിനോ യുവതാരം വിൽ പുക്കോവ്സ്കിയ്ക്കോ അവസരം ലഭിച്ചേക്കും.