Skip to content

തകർപ്പൻ പ്രകടനത്തോടെ ഡേവിഡ് മലാനും ഓയിൻ മോർഗനും നേടിയ റെക്കോർഡുകൾ

തകർപ്പൻ പ്രകടനമാണ് ന്യൂസിലാൻഡിനെതിരായ ട്വന്റി20 പരമ്പരയിലെ നാലാം മത്സരത്തിൽ ഡേവിഡ് മലാനും ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗനും കാഴ്ച്ചവെച്ചത്. ഡേവിഡ് മലാൻ 51 പന്തിൽ 103 റൺസ് നേടിയപ്പോൾ ക്യാപ്റ്റൻ ഓയിൻ മോർഗൻ 41 പന്തിൽ 91 റൺസ് നേടി. മൂന്നാം വിക്കറ്റിൽ 182 റൺസ് കൂട്ടിച്ചേർത്ത ഇരുവരുടെയും മികവിൽ നിശ്ചിത 20 ഓവറിൽ 241 റൺസ് നേടിയ ഇംഗ്ലണ്ട് മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാൻഡിനെ 16.5 ഓവറിൽ 165 റൺസിന് പുറത്താക്കി 76 റൺസിന്റെ തകർപ്പൻ വിജയം സ്വന്തമാക്കുകയും ചെയ്തു.

തകർപ്പൻ പ്രകടനത്തോടെ ഇരുവരും നേടിയ ചില റെക്കോർഡുകൾ

1. ഇതാദ്യമായാണ് അന്താരാഷ്ട്ര ടി20യിൽ ഒരു മത്സരത്തിലെ കൂട്ടുകെട്ടിൽ രണ്ട് ബാറ്റ്സ്മാന്മാരും 90 + റൺസ് നേടുന്നത്.

2. മത്സരത്തിലെ സെഞ്ചുറിയോടെ അന്താരാഷ്ട്ര ടി20യിൽ അലക്സ് ഹെയ്ൽസിന് ശേഷം സെഞ്ചുറി നേടുന്ന ഇംഗ്ലണ്ട് ബാറ്റ്സ്മാനെന്ന നേട്ടം ഡേവിഡ് മലാൻ സ്വന്തമാക്കി.

3. 21 പന്തിൽ നിന്നാണ് ഓയിൻ മോർഗൻ തന്റെ ഫിഫ്റ്റി പൂർത്തിയാക്കിയത്. ഇതോടെ അന്താരാഷ്ട്ര ടി20യിൽ ഏറ്റവും വേഗത്തിൽ ഫിഫ്റ്റി നേടുന്ന ഇംഗ്ലണ്ട് ബാറ്റ്സ്മാനായി മോർഗൻ മാറി. കഴിഞ്ഞ വർഷം ഓസ്‌ട്രേലിയക്കെതിരെ 22 പന്തിൽ സെഞ്ചുറി നേടിയ ജോസ് ബട്ട്ലറിന്റെ റെക്കോർഡാണ് മോർഗൻ തകർത്തത്.

4. 182 റൺസ് മൂന്നാം വിക്കറ്റിൽ മലാനും മോർഗനും ചേർന്ന് കൂട്ടിച്ചേർത്തിരുന്നു. അന്താരാഷ്ട്ര ടി20യിലെ ഇംഗ്ലണ്ടിന്റെ ഏറ്റവും ഉയർന്ന കൂട്ടുക്കെട്ടാണിത്.

5.മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറിൽ മോക്കബിൻ വിക്കറ്റ് നഷ്ട്ടത്തിൽ 241 റൺസ് നേടിയിരുന്നു .ട്വന്റി20 ഫോർമാറ്റിലെ ഇംഗ്ലണ്ടിന്റെ ഏറ്റവും ഉയർന്ന ടീം ടോട്ടലാണിത്.