Skip to content

ക്രിസ് ഗെയ്ലിന്റെ വിക്കറ്റ് ഉൾപ്പെടെ വീഴ്ത്തിയത് മൂന്ന് വിക്കറ്റ് ; തിരിച്ചുവരവിൽ തിളങ്ങി ഡെയ്ൽ സ്റ്റെയ്ൻ

ഡെയ്ൽ സ്റ്റെയ്ന്റെ തകർപ്പൻ ബൗളിങ് മികവിൽ എംസാൻസി സൂപ്പർ ലീഗിലെ ആദ്യ മത്സരത്തിൽ ജോസി സ്റ്റാർസിനെതിരെ കേപ് ടൗൺ ബ്ലിറ്റ്‌സിന് 15 റൺസിന്റെ തകർപ്പൻ വിജയം. കേപ് ടൗൺ ഉയർത്തിയ 214 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന സ്റ്റാർസിന് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ 198 റൺസ് നേടാനെ സാധിച്ചുള്ളൂ. മറ്റു ബൗളർ റൺസ് വഴങ്ങികൂട്ടിയപ്പോൾ നാലോവറിൽ 25 റൺസ് മാത്രം വഴങ്ങി ക്രിസ് ഗെയ്ലിന്റെയുൾപ്പടെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ ഡെയ്ൽ സ്റ്റെയ്നാണ് കേപ് ടൗൺ ബ്ലിറ്റ്സിന് വിജയം നേടിക്കൊടുത്തത്.

സ്റ്റാർസിന് വേണ്ടി റീസ ഹെൻഡ്രിക്സ് 53 പന്തിൽ 80 റൺസും ക്യാപ്റ്റൻ ബാവുമാ 15 പന്തിൽ 38 റൺസും നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കേപ് ടൗണിനെ 59 പന്തിൽ പുറത്താകാതെ 99 റൺസ് നേടിയ ജന്നേമാൻ മലാൻ, 21 പന്തിൽ 35 റൺസ് നേടിയ ക്യാപ്റ്റൻ ഡീകോക്ക് എന്നിവരാണ് മികച്ച സ്കോറിൽ എത്തിച്ചത്.