കിങ്‌സ് ഇലവൻ പഞ്ചാബ് ക്യാപ്റ്റൻ രവിചന്ദ്രൻ അശ്വിൻ അടുത്ത സീസണിൽ ഡൽഹി ക്യാപിറ്റൽസിന് വേണ്ടി കളിക്കും. മാസങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്കൊടുവിൽ തങ്ങളുടെ ഒഫിഷ്യൽ ട്വിറ്റർ പേജിലൂടെയാണ് ഡൽഹി ക്യാപിറ്റൽസ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കർണാടക സ്പിന്നർ ജെ സുജിത്തിനെയാണ് 1.5 കോടി രൂപയ്ക്കൊപ്പം അശ്വിനായി ഡൽഹി കൈമാറിയത്.
The only page you've waited to hear this from 😉
🚨 Welcome to #DelhiCapitals, @ashwinravi99 🚨
We can't wait to watch the Spin King 👑 in #DC colours!#WelcomeAshwin #ThisIsNewDelhi #DelhiCapitals pic.twitter.com/Sg0RcLv0eX
— Delhi Capitals (@DelhiCapitals) November 8, 2019
2018 ൽ അശ്വിന്റെ ക്യാപ്റ്റൻസിയിൽ ആദ്യ പകുതിയിൽ മികച്ച പ്രകടനമായിരുന്നു കിങ്‌സ് ഇലവൻ പഞ്ചാബ് കാഴ്ച്ചവെച്ചത്. എന്നാൽ രണ്ടാം പകുതിയിലും കഴിഞ്ഞ സീസണിലും ആ മികവ് പുറത്തെടുക്കാൻ പഞ്ചാബിന് സാധിച്ചില്ല. 2018 ൽ ഏഴാം സ്ഥാനക്കാരായും 2019 ൽ ആറാം സ്ഥാനക്കാരുമായാണ് പഞ്ചാബ് സീസൺ അവസാനിപ്പിച്ചത്. പഞ്ചാബിന് മുൻപ് റൈസിങ് പൂനെ സൂപ്പർജയന്റ്സിന് വേണ്ടി കളിച്ച അശ്വിൻ 2010 ലും 2011 ലും ഐ പി എൽ കിരീടം നേടിയ ചെന്നൈ സൂപ്പർ കിങ്‌സിലെ നിർണായക താരമായിരുന്നു.