Skip to content

മിഡിൽസെക്‌സ് ക്യാപ്റ്റനായി ഓസ്‌ട്രേലിയൻ യുവതാരം

വരുന്ന കൗണ്ടി ചാമ്പ്യൻഷിപ്പിലും ഏകദിന ടൂർണമെന്റുകളിലും ഇംഗ്ലണ്ട് കൗണ്ടി ടീമായ മിഡിൽസെക്‌സിനെ ഓസ്‌ട്രേലിയൻ യുവതാരം പീറ്റർ ഹാൻഡ്‌സ്കോംബ് നയിക്കും. രണ്ട് വർഷത്തെ കരാറിലാണ് കഴിഞ്ഞ സീസണിൽ ഡർഹാം താരമായിരുന്ന ഹാൻഡ്‌സ്കോംബിനെ മിഡിൽസെക്‌സ് ടീമിലെത്തിച്ചിരിക്കുന്നത്.

ഓസ്‌ട്രേലിയക്ക് വേണ്ടി 40 മത്സരങ്ങളിൽ കളിച്ചിട്ടുള്ള ഹാൻഡ്‌സ്കോംബ് ഓസ്‌ട്രേലിയൻ ആഭ്യന്തര ടൂർണമെന്റിൽ വിക്ടോറിയയെ മൂന്ന് തവണ കിരീടനേട്ടത്തിലെത്തിച്ചിട്ടുണ്ട്. ഡർഹാമിന് പുറമെ 2015 ൽ ഗ്ലൗസെസ്റ്റർഷയറിന് വേണ്ടിയും 2017 ൽ യോർക്ക്‌ഷയറിന് വേണ്ടിയും ഹാൻഡ്‌സ്കോംബ് കളിച്ചിട്ടുണ്ട്.