Skip to content

തകർത്താടി ഫിഞ്ചും വാർണറും, പത്ത് വിക്കറ്റിന്റെ അനായാസ വിജയത്തോടെ പരമ്പര സ്വന്തമാക്കി

പാകിസ്ഥാനെതിരായ ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തിൽ ഓസ്‌ട്രേലിയക്ക് പത്ത് വിക്കറ്റിന്റെ അനായാസ വിജയം. പാകിസ്ഥാൻ ഉയർത്തിയ 107 റൺസിന്റെ വിജയലക്ഷ്യം 11.5 ഓവറിൽ വിക്കറ്റൊന്നും നഷ്ട്ടപെടാതെ ഓസ്‌ട്രേലിയ മറികടന്നു. ആരോൺ ഫിഞ്ച് 36 പന്തിൽ നാല് ഫോറും മൂന്ന് സിക്സുമടക്കം 52 റൺസും ഡേവിഡ് വാർണർ 35 പന്തിൽ നാല് ഫോറും രണ്ട് സിക്സുമടക്കം 48 റൺസ് നേടി. വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഓസ്‌ട്രേലിയ 2-0 ന് സ്വന്തമാക്കി. നേരത്തെ മഴമൂലം ആദ്യ മത്സരം ഉപേക്ഷിച്ചിരുന്നു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാനെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ കെയ്ൻ റിച്ചാർഡ്സൺ, രണ്ട് വിക്കറ്റ് വീതം നേടിയ മിച്ചൽ സ്റ്റാർക്ക്, സീൻ അബോട്ട് എന്നിവരാണ് ചുരുക്കികെട്ടിയത്. ആഷ്ടൺ അഗർ ഒരു വിക്കറ്റ് വീഴ്ത്തി.

അബോട്ടാണ് മാൻ ഓഫ് ദി മാച്ച്, സ്റ്റീവ് സ്മിത്ത് മാൻ ഓഫ് ദി സീരീസ് സ്വന്തമാക്കി.