Skip to content

ചഹാൽ മികവിൽ ബംഗ്ലാദേശിനെ ചുരുക്കികെട്ടി ഇന്ത്യ ; പരമ്പരയിൽ ഒപ്പമെത്താൻ വേണ്ടത് 154 റൺസ്

ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് 154 റൺസിന്റെ വിജയലക്ഷ്യം. ടോസ് നഷ്ട്ടപെട്ട് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ട്ടത്തിൽ 153 റൺസ് നേടാനെ സാധിച്ചുള്ളു.

ബംഗ്ലാദേശിന് വേണ്ടി ലിറ്റൺ ദാസ് 29 റൺസും , മൊഹമ്മദ് നയിം 36 റൺസും, സൗമ്യ സർക്കാർ, ക്യാപ്റ്റൻ മഹ്മദുള്ള എന്നിവർ 30 റൺസ് വീതവും നേടി.

ഇന്ത്യയ്ക്ക് വേണ്ടി യുസ്വേന്ദ്ര ചഹാൽ രണ്ട് വിക്കറ്റും, വാഷിങ്ടൺ സുന്ദർ, ദീപക് ചഹാർ, ഖലീൽ അഹമദ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.