Skip to content

ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത് ഇന്ത്യ ; സഞ്ജുവിനെ വീണ്ടും തഴഞ്ഞു

ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ബൗളിങ് തിരഞ്ഞെടുത്തു. മാറ്റങ്ങളൊന്നും ഇല്ലാതെയാണ് ഇരുടീമുകളും ഇറങ്ങുന്നത്. പരമ്പരയിലെ ആദ്യ മത്സരത്തിൽ പരാജയപെട്ട ഇന്ത്യയ്ക്ക് പരമ്പര കൈവിടാതിരിക്കാൻ വിജയം അനിവാര്യമാണ്. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ നൂറാം ട്വന്റി20 മത്സരം കൂടിയാണിത്.

ഇന്ത്യ ഇലവൻ ; രോഹിത് ശർമ (c), ശിഖർ ധവാൻ, ലോകേഷ് രാഹുൽ, ശ്രേയസ് അയ്യർ, റിഷഭ് പന്ത് (wk), ശിവം ദുബെ, ക്രുനാൽ പാണ്ഡ്യ, വാഷിംഗ്ടൺ സുന്ദർ, ദീപക് ചഹാർ, യുശ്വേന്ദ്ര ചഹാൽ, കെ ഖലീൽ അഹമ്മദ്

ബംഗ്ലാദേശ് ഇലവൻ; ലിറ്റൺ ദാസ്, മുഹമ്മദ് നയിം, സൗമ്യ സർക്കാർ, മുഷ്ഫിക്കർ റഹിം (wk), മഹ്മൂദുള്ള (c), അഫിഫ് ഹുസൈൻ, മൊസാദെക് ഹുസൈൻ, അമിനുൽ ഇസ്ലാം, ഷാഫിയുൽ ഇസ്ലാം, മുസ്തഫിസുർ റഹ്മാൻ, അൽ-അമിൻ ഹുസൈൻ