ദി ഹൻഡ്രഡ്; നോർത്തേൺ സൂപ്പർചാർജേഴ്‌സ് ക്യാപ്റ്റനായി ആരോൺ ഫിഞ്ച്
Aaron Finch to lead Northern Superchargers in the tournament
ദി ഹൻഡ്രഡ് ടൂർണമെന്റിൽ നോർത്തേൺ സൂപ്പർചാർജേഴ്‌സിനെ ഓസ്‌ട്രേലിയൻ ലിമിറ്റഡ് ഓവർ ടീം ക്യാപ്റ്റൻ ആരോൺ ഫിഞ്ച് നയിക്കും. ഡാരൻ ലെഹ്മാനാണ് ടീമിന്റെ പരിശീലകൻ. ഓസ്‌ട്രേലിയക്ക് വേണ്ടി നൂറിലധികം ഏകദിന മത്സരങ്ങളിലും അമ്പതിലധികം ട്വന്റി20 മത്സരങ്ങളിലും കളിച്ച ഫിഞ്ച് ബിഗ് ബാഷ് ലീഗിൽ കഴിഞ്ഞ സീസണിൽ മെൽബൺ റെനഗേഡ്സിന് കിരീടം നേടികൊടുത്തിരുന്നു.
ഫിഞ്ചിനെ കൂടാതെ ഓസ്‌ട്രേലിയൻ വെടിക്കെട്ട് താരം ക്രിസ് ലിൻ, അഫ്ഘാനിസ്ഥാൻ സ്പിന്നർ മുജീബ് റഹ്മാൻ, ഇംഗ്ലണ്ട് താരങ്ങളായ ബെൻ സ്റ്റോക്സ്, ആദിൽ റഷീദ്, ഡേവിഡ് വില്ലി, ബെൻ ഫോക്‌സ് തുടങ്ങിയ വമ്പൻ താരങ്ങൾ തന്നെ ടീമിലുണ്ട്.
നോർത്തേൺ സൂപ്പർചാർജേഴ്‌സ് ടീം ; ആരോൺ ഫിഞ്ച് (ക്യാപ്റ്റൻ), ക്രിസ് ലിൻ, മുജീബ് ഉർ റഹ്മാൻ, ബെൻ സ്റ്റോക്സ്, ആദിൽ റഷീദ്, ഡേവിഡ് വില്ലി, ആദം ലിത്ത്, റിച്ചാർഡ് ഗ്ലീസൺ, ബെൻ ഫോക്സ്, ടോം കോഹ്ലർ-കാഡ്‌മോർ, ഡേവിഡ് വീസെ, നഥാൻ റിമ്മിംഗ്ടൺ, ബ്രൈഡൺ കാർസ്, എഡ് ബർണാർഡ്, ജോൺ സിംസൺ