Skip to content

മൂന്ന് സെക്കന്റ് കൊണ്ട് ഡേ നൈറ്റ് ടെസ്റ്റിന് കോഹ്ലി സമ്മതം മൂളി – സൗരവ് ഗാംഗുലി

സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റായി ചുമതലയേറ്റതിന് പിന്നാലെ വൻ മാറ്റങ്ങളാണ് ഇന്ത്യൻ ക്രിക്കറ്റിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത് . ഡേ നൈറ്റ് ടെസ്റ്റ് മൽസരങ്ങൾക്ക് നേരെ മുഖം തിരിച്ചിരുന്ന വിരാട് കോഹ്‌ലി ഒടുവിൽ ഗാംഗുലിയുടെ ആവശ്യത്തിന് സമ്മതം നൽകിയിരിക്കുകയാണ് .

” സത്യസന്ധമായി , അവർ എന്ത് കൊണ്ടാണ് അഡ്ലെയ്ഡിൽ ഡേ നൈറ്റ് ടെസ്റ്റ് കളിക്കാത്തത് എന്ന് എനിക്കറിയില്ല . ഞാൻ ഒരു മണിക്കൂർ കോഹ്ലിയുമായി കൂടിക്കാഴ്ച നടത്തി . ആദ്യത്തർ ചോദ്യം തന്നെ ഡേ നൈറ്റ് മത്സരം കളിക്കുന്നതിനെ കുറിച്ചായിരുന്നു . കോഹ്ലി അതിന് മൂന്ന് സെക്കന്റ് കൊണ്ട് തന്നെ സമ്മതം മൂളി ” ഗാംഗുലി പറഞ്ഞു

ഡേ നൈറ്റ് മത്സരങ്ങൾക്ക് ടെസ്റ്റ് ക്രിക്കറ്റിന്റെ ജനപ്രീതി വീണ്ടെടുക്കാൻ സാധിക്കുമെന്ന് കരുതുന്നതായും ഗാംഗുലി പറഞ്ഞു .ഈ മാസം 22ന് ഈഡൻ ഗാർഡനിൽ നടക്കുന്ന ബംഗ്ലാദേശിനെതിരായ രണ്ടാം മത്സരത്തിലാണ് പകൽ രാത്രിയായി കളിക്കുക .