CricKerala
Crickerala is a malayalam cricket news website. Malayalam cricket news, cricket news in malayalam

നെതർലൻഡ്‌സ് ഐസിസി ടി20 ലോകകപ്പ് ക്വാളിഫയർ ജേതാക്കൾ ; ഫൈനലിൽ പരാജയപെടുത്തിയത് പാപ്പുവ ന്യൂഗിനിയയെ

Netherlands beats Papua New Guinea by 7 wickets in the final to win the Icc T20 WorldCup Qualifier.

ഫൈനലിൽ പാപ്പുവ ന്യൂഗിനിയയെ ഏഴ് വിക്കറ്റിന് പരാജയപെടുത്തി നെതർലൻഡ്‌സ് ഐസിസി ടി20 ലോകകപ്പ്‌ ക്വാളിഫയർ ജേതാക്കൾ. മത്സരത്തിൽ ടോസ് നേടി പാപ്പുവ ന്യൂഗിനിയ ഉയർത്തിയ 129 റൺസിന്റെ വിജയലക്ഷ്യം 19 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ട്ടത്തിൽ നെതർലൻഡ്‌സ് മറികടന്നു. 33 പന്തിൽ 44 റൺസ് നേടിയ ബെൻ കൂപ്പർ 23 പന്തിൽ 34 റൺസ് നേടിയ ടെൻ ഡോഷേറ്റ് എന്നിവരാണ് നെതർലൻഡ്സിനെ ചാമ്പ്യന്മാരാക്കിയത്.

ഇരുടീമുകൾക്കും പുറമെ അയർലൻഡ്, നമീബിയ, സ്കോട്ലൻഡ്, ഒമാൻ എന്നീ ടീമുകളാണ് അടുത്ത വർഷം ഓസ്‌ട്രേലിയയിൽ നടക്കുന്ന ഐസിസി ട്വന്റി20 ലോകകപ്പിൽ യോഗ്യത നേടിയിരിക്കുന്നത്.

ഈ ആറ് ടീമുകൾ ഗ്രൂപ്പ് ഘട്ടത്തിൽ സൂപ്പർ 12 ൽ ഇടം നേടുന്നതിനായി ശ്രീലങ്കയ്ക്കും ബംഗ്ലാദേശിനുമൊപ്പം പരസ്പരം ഏറ്റുമുട്ടും. ഗ്രൂപ്പ് ഘട്ടത്തിൽ ആദ്യ നാല് സ്ഥാനങ്ങളിലെത്തുന്ന ടീമുകളായിരിക്കും ഐസിസി റാങ്കിങ്ങിൽ ആദ്യ എട്ട് സ്ഥാനത്തുള്ള മറ്റു ടീമുകളുമായി സൂപ്പർ 12 ൽ ഏറ്റുമുട്ടുന്നത്.