Skip to content

ഇംഗ്ലണ്ടിന് തിരിച്ചടി ട്വന്റി20 പരമ്പരയിൽ നിന്നും ജോ ഡെൻലി പുറത്ത്

ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിന് മുൻപേ ഇംഗ്ലണ്ടിന് തിരിച്ചടി. പരിക്ക് മൂലം ബാറ്റ്സ്മാൻ ജോ ഡെൻലി പരമ്പരയിൽ നിന്നും പുറത്തായി. ആദ്യ മത്സരത്തിന് മുൻപായി നടന്ന പരിശീലനത്തിനിടെയായിരുന്നു ഡെൻലിയുടെ കണങ്കാലിന് പരിക്കേറ്റത്. സോമർസെറ്റ് താരം ലൂയിസ് ഗ്രിഗറി ഡെൻലിയ്ക്ക് പകരക്കാരനായി ടീമിലെത്തും.
ആദ്യ മത്സരത്തിൽ ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇംഗ്ലണ്ട് 1-0 ന് മുൻപിലെത്തിയിരുന്നു.

ജോസ് ബട്ട്ലർ, ബെൻ സ്റ്റോക്‌സ്, ജോ റൂട്ട് എന്നിവർക്ക് വിശ്രമം അനുവദിച്ചതോടെയാണ് ഡെൻലി ഇംഗ്ലണ്ട് ടി20 ടീമിലിടം നേടിയത്. ആഷസ് പരമ്പരയിൽ ഇംഗ്ലണ്ടിന് വേണ്ടി ഭേദപ്പെട്ട പ്രകടനവും താരം പുറത്തെടുത്തിരുന്നു.

ടി20 പരമ്പരയിൽ നിന്നും പുറത്തായെങ്കിലും ടെസ്റ്റ് പരമ്പരയിൽ പകരക്കാരനെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചിട്ടില്ല. ടെസ്റ്റ് പരമ്പരയ്ക്ക് മുൻപേ ഡെൻലി പരിക്കിൽ നിന്നും മുക്തനാകുമെന്ന പ്രതീക്ഷയിലാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്.