Skip to content

ബാറ്റ് ചെയ്യുന്നതിനിടെ കിഷോർ കുമാർ ഗാനങ്ങൾ ആലപിക്കാൻ പാക് വിക്കറ്റ് കീപ്പർമാർ അഭ്യർത്ഥിക്കാറുണ്ടായിരുന്നു ; വെളിപ്പെടുത്തലുകളുമായി സെവാഗ്

ക്രീസിൽ ബാറ്റ് ചെയ്യുന്നതിനിടയിൽ കിഷോർ കുമാറിന്റെ ഗാനങ്ങൾ ആലപിക്കുന്നതിൽ വളരെ പ്രസിദ്ധനാണ് മുൻ ഇന്ത്യൻ വെടിക്കെട്ട് താരം വീരേന്ദർ സെവാഗ് . ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ മുൻ ക്രിക്കറ്റ് താരങ്ങൾ പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്നോട് ബാറ്റ് ചെയ്യുന്നതിനിടെ കിഷോർ കുമാർ ഗാനങ്ങൾ ആലപിക്കാൻ പാകിസ്ഥാൻ വിക്കറ്റ് കീപ്പർമാർ അഭ്യർത്ഥിക്കാറുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തലുകളുമായി സെവാഗ് . കോൻ ബനേഗാ ക്രോർപതി എന്ന പരിപാടിക്കിടെയാണ് ഇക്കാര്യം സെവാഗ് പങ്കുവെച്ചത് .

ചില പാകിസ്താൻ വിക്കറ്റ് കീപ്പർമാർ ഒരു പ്രത്യേക ഗാനം ആലപിക്കാൻ അദ്ദേഹത്തോട് അഭ്യർത്ഥിക്കാറുണ്ടായിരുന്നുവെന്നും സെവാഗ് പറഞ്ഞു . എന്നിരുന്നാലും, സെവാഗ് ഒരു കളിക്കാരന്റെയും പേര് എടുത്ത് പറഞ്ഞിട്ടില്ല, കളിക്കാർ തന്റെ ആലാപനത്തെ അഭിനന്ദിക്കുന്നത് കാണാൻ സന്തോഷമുണ്ടെന്ന് അദ്ദേഹം തമാശയായി പറഞ്ഞു.