Skip to content

ഹെയ്ഡനും ഗിൽക്രിസ്റ്റിനും ശേഷം ആ റെക്കോർഡുകൾ സ്വന്തമാക്കി ഡേവിഡ് വാർണർ

ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ തകർപ്പൻ പ്രകടനത്തോടെ ഇതിഹാസതാരങ്ങളുടെ റെക്കോർഡിനൊപ്പമെത്തി ഓസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ. മൂന്ന് മത്സരത്തിലും 50+ സ്കോർ നേടിയ വാർണർ 217 റൺസ് പരമ്പരയിൽ അടിച്ചുകൂട്ടി. മൂന്ന് മത്സരത്തിലും വാർണറിനെ പുറത്താക്കാൻ ലങ്കൻ ബൗളർമാർക്ക് സാധിച്ചില്ല. ഇതോടെ ഒരു അന്താരാഷ്ട്ര ടി20 പരമ്പരയിൽ മൂന്ന് മത്സരത്തിലും പുറത്താകാതെ നിന്ന ആദ്യ ഓപ്പണിങ് ബാറ്റ്സ്മാനെന്ന റെക്കോർഡ് വാർണർ സ്വന്തമാക്കി.

വാർണറിനെ കൂടാതെ മുൻ ഓസ്‌ട്രേലിയൻ താരം മാത്യൂ ഹെയ്ഡൻ മാത്രമാണ് ഒരു അന്താരാഷ്ട്ര ടി20 സീരീസ് അല്ലെങ്കിൽ ടൂർണമെന്റിൽ മൂന്നിൽ കൂടുതൽ മത്സരത്തിൽ ഔട്ടാകാതിരിന്നിട്ടുള്ള ഓപ്പണിങ് ബാറ്റ്സ്മാൻ. 2007 ട്വന്റി20 ലോകകപ്പിലായിരുന്നു ഈ അപൂർവ്വനേട്ടം ഹെയ്ഡൻ സ്വന്തമാക്കിയത്.

മൂന്നാം മത്സരത്തിൽ 50 പന്തിൽ 57 റൺസ് നേടിയ വാർണർ ഒരേയൊരു സിക്സ് മാത്രമാണ് നേടിയത് എന്നാൽ ഈ സിക്സോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഓസ്‌ട്രേലിയൻ മണ്ണിൽ ആദം ഗിൽക്രിസ്റ്റിൻ ശേഷം 100 സിക്സ് നേടുന്ന രണ്ടാമത്തെ ബാറ്റ്സ്മാനെന്ന റെക്കോർഡ് ഡേവിഡ് വാർണർ സ്വന്തമാക്കി..