Skip to content

2023 ലോകകപ്പിൽ ബംഗ്ലാദേശിനെ ഷാക്കിബ്‌ നയിക്കും ; മോർതാസ

2023 ൽ നടക്കുന്ന ഏകദിന ലോകകപ്പിൽ ബംഗ്ലാദേശിനെ ഷാക്കിബ് അൽ ഹസൻ നയിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് നിലവിലെ ബംഗ്ലാദേശ് ഏകദിന ക്യാപ്റ്റൻ മഷ്‌റഫി മോർതാസ. ഇനി കുറച്ചുനാൾ തനിക്ക് ഉറക്കമില്ലാത്ത രാത്രികൾ ആയിരിക്കുമെന്നും എന്നാൽ 2023 ലോകകപ്പിൽ ഞങ്ങളെ നയിക്കുന്നത് ഷാക്കിബാണെന്ന് അറിയുന്നതോടെ തനിക്ക് സമാധാനത്തോടെ ഉറങ്ങാൻ സാധിക്കുമെന്നും ട്വിറ്ററിൽ മോർതാസ കുറിച്ചു.

മുൻ ക്യാപ്റ്റനും വിക്കറ്റ് കീപ്പറും കൂടിയായ മുഷ്ഫിഖുർ റഹിമും ഷാക്കിബിന് പിന്തുണയറിയിച്ചു. ഷാക്കിബ്‌ ഇല്ലാതെ കളിക്കാൻ ഇറങ്ങേണ്ടി വരുമെന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ലയെന്നും എന്നാൽ ഷാക്കിബ് ശക്തമായി തിരിച്ചെത്തുമെന്ന് ഉറപ്പുണ്ടെന്നും ആ ദിവസത്തിനായി കാത്തിരിക്കുമെന്നും റഹിം ട്വിറ്ററിൽ കുറിച്ചു.