Skip to content

ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടി20യിൽ ഡേവിഡ് വാർണറെ കാത്തിരിക്കുന്നത് ചരിത്രനേട്ടം

ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഓസ്‌ട്രേലിയൻ താരം ഡേവിഡ് വാർണറെ കാത്തിരിക്കുന്നത് ചരിത്രനേട്ടം. മത്സരത്തിൽ ഒരു സിക്സ് കൂടെ നേടാനായാൽ അന്താരാഷ്ട്ര ടി20യിൽ ഏറ്റവുംകൂടുതൽ സിക്സ് നേടുന്ന ഓസ്‌ട്രേലിയൻ ബാറ്റ്സ്മാനെന്ന റെക്കോർഡ് വാർണർക്ക് സ്വന്തമാക്കാം. നിലവിൽ 83 സിക്സോടെ ഈ റെക്കോർഡിൽ മുൻ ഓൾ റൗണ്ടർ ഷെയ്ൻ വാട്‌സനൊപ്പമാണ് ഡേവിഡ് വാർണർ. പരമ്പരയിലെ ആദ്യ മത്സരത്തിൽ നാല് സിക്സുകൾ നേടിയാണ് വാർണർ വാട്സനൊപ്പം എത്തിയത്.

അന്താരാഷ്ട്ര ടി20യിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയ ബാറ്റ്സ്മാന്മാരുടെ പട്ടികയിൽ ന്യൂസിലാൻഡ് താരങ്ങളായ കോളിൻ മൺറോ, മാർട്ടിൻ ഗപ്റ്റിൽ, ബ്രണ്ടൻ മക്കല്ലം എന്നിവർക്ക് പുറകിൽ ആറാം സ്ഥാനത്താണ് വാട്സനും വാർണറുമുള്ളത്. ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ ഒന്നാം സ്ഥാനത്തുള്ള പട്ടികയിൽ വെസ്റ്റിൻഡീസ് ഇതിഹാസം ക്രിസ് ഗെയ്ലാണ് രണ്ടാമത്.

പരമ്പരയിലെ ആദ്യ മത്സരത്തിൽ 134 റൺസിന്റെ വമ്പൻ വിജയമാണ് ഓസ്‌ട്രേലിയ നേടിയത്. 56 പന്തിൽ സെഞ്ചുറി നേടിയ ഡേവിഡ് വാർണർ, 36 പന്തിൽ 64 റൺസ് നേടിയ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്, 28 പന്തിൽ 62 റൺസ് നേടിയ ഗ്ലെൻ മാക്‌സ്‌വെൽ എന്നിവരാണ് ഓസ്‌ട്രേലിയൻ വിജയം എളുപ്പമാക്കിയത്.