Skip to content

പാകിസ്ഥാനെതിരെ ഓസ്‌ട്രേലിയ എ യെ അലക്‌സ് കാരി നയിക്കും

പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുൻപായി നടക്കുന്ന ത്രിദിന പരിശീലന മത്സരത്തിൽ ഓസ്‌ട്രേലിയ എ യെ വിക്കറ്റ് കീപ്പർ അലക്‌സ് കാരി നയിക്കും. നവംബർ 11 ന് പുതിയ പെർത്ത് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ആഷസ് പരമ്പരയിൽ നിന്നും ഒഴിവാക്കിയ ജോ ബേൺസിനൊപ്പം മാർക്കസ് ഹാരിസ്, ഉസ്മാൻ ഖവാജ, ട്രാവിസ് ഹെഡ്, നിക് മാഡിൻസൺ, യുവതാരം പുകോവ്സ്കി എന്നിവരും ടീമിലിടം നേടി. പരിശീലന മത്സരത്തിലെയും ഒപ്പം ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റായ ഷെൽഫീൽഡ് ഷീൽഡിലെയും പ്രകടനത്തിന്റെ അടിസ്ഥാനത്തിലാകും പാകിസ്ഥാനെതിരായ പരമ്പരയ്ക്കുള്ള ടീമിനെ ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രഖ്യാപിക്കുക.

ആഷസ് പരമ്പരയിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച സ്റ്റീവ് സ്മിത്ത്, മാർനസ് ലാബുഷെയ്ൻ എന്നിവർക്കൊപ്പം ഓപ്പണർ ഡേവിഡ് വാർണറും മാത്രമാണ് ടീമിൽ സ്ഥാനം ഉറപ്പിച്ചിട്ടുള്ള മുൻനിര ബാറ്റ്സ്മാന്മാർ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ലിമിറ്റഡ് ഓവർ ഫോർമാറ്റിൽ ഓസ്‌ട്രേലിയയുടെ വൈസ് ക്യാപ്റ്റൻ കൂടിയായ അലക്‌സ് കാരി മികച്ച പ്രകടനമാണ് ലോകകപ്പിൽ ബാറ്റിങിലും ഒപ്പം വിക്കറ്റിന് പിന്നിലും കാഴ്ച്ചവെച്ചത്. ആഷസ് പരമ്പരയിൽ താരത്തെ ഉൾപ്പെടുത്തുമെന്ന് കരുതിയിരുന്നുവെങ്കിലും അവസാന നിമിഷം മാത്യൂ വേഡ് ടീമിലിടം നേടുകയായിരുന്നു.

പരിക്ക് മൂലം ലോകകപ്പ് നഷ്ട്ടമായ യുവതാരം ജൈ റിച്ചാർഡസൺ, സീൻ അബോട്ട്, റിലെ മെറഡിത്ത്, മൈക്കിൾ നെസർ എന്നിവരാണ് ടീമിലെ ബൗളർമാർ.

ഓസ്‌ട്രേലിയ എ സ്‌ക്വാഡ്: അലക്സ് കാരി (c/wk), മാർക്കസ് ഹാരിസ്, ജോ ബേൺസ്, ഉസ്മാൻ ഖവാജ, വിൽ പുകോവ്സ്കി, ട്രാവിസ് ഹെഡ്, നിക്ക് മാഡിൻസൺ, മൈക്കൽ നെസർ, ജൈ റിച്ചാർഡ്സൺ, സീൻ അബോട്ട്, റിലേ മെറെഡിത്ത