CricKerala
Crickerala is a malayalam cricket news website. Malayalam cricket news, cricket news in malayalam

ഐസിസി ട്വന്റി20 ലോകകപ്പ് ; യോഗ്യത നേടുന്ന മൂന്നാമത്തെ ടീമായി നെതർലൻഡ്‌സ്

പാപുവ ന്യൂ ഗിനിയക്കും അയർലൻഡിനും പുറകെ അടുത്ത വർഷം ഓസ്‌ട്രേലിയയിൽ നടക്കുന്ന ഐസിസി ടി20 ലോകകപ്പിൽ യോഗ്യത നേടി നെതർലൻഡ്‌സ്. പ്ലേയോഫിൽ യു എ ഇയെ എട്ട് വിക്കറ്റിന് പരാജയപെടുത്തിയാണ് ഓസ്‌ട്രേലിയയിലേക്കുള്ള ടിക്കറ്റ് നെതർലൻഡ്‌സ് ഉറപ്പിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത യു എ ഇയെ 20 ഓവറിൽ 80 റൺസിൽ ചുരുക്കികെട്ടി. നാലോവറിൽ 12 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ബ്രാൻഡൻ ഗ്ലോവറാണ് യു എ ഇയെ തകർത്തത്.

മറുപടിബാറ്റിങിൽ 81 റൺസിന്റെ വിജയലക്ഷ്യം 15.1 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ട്ടത്തിൽ നെതർലൻഡ്‌സ് മറികടന്നു. 53 പന്തിൽ 41 റൺസ് നേടിയ ബെൻ കൂപ്പറാണ് നെതർലൻഡ്‌സ് വിജയം അനായാസമാക്കിയത്. രണ്ടാം പ്ലേയോഫ്‌ മത്സരത്തിൽ ഒമാൻ നമീബിയയെ നേരിടും.

Leave a comment