Skip to content

കാത്തിരിപ്പിന് വിരാമം ; ഇന്ത്യയുടെ ആദ്യ ഡേ നൈറ്റ് ടെസ്റ്റിന് ഈഡൻ ഗാർഡൻസ് വേദിയാകും

ഡേ നൈറ്റ് ടെസ്റ്റിന് പച്ചക്കൊടി വീശി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. ഇതോടെ ഇന്ത്യയുടെ ആദ്യ ഡേ ആൻഡ് നൈറ്റ് ടെസ്റ്റ് നവംബർ 22 ന് കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ വെച്ച് നടക്കും. ബിസിസിഐ പ്രസിഡന്റ് സൗരവ്‌ ഗാംഗുലിയുടെ ശക്തമായ ഇടപെടലിനൊടുവിലാണ് ക്രിക്കറ്റ് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യ ഡേ നൈറ്റ് ടെസ്റ്റിനൊരുങ്ങുന്നത്. നേരത്തെ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഡേ നൈറ്റ് മത്സരം ഉൾപ്പെടുത്താൻ ക്രിക്കറ്റ് ഓസ്‌ട്രേലിയ തയ്യാറായിരുന്നു. എന്നാൽ ബിസിസിഐയുടെ എതിർപ്പിനെ തുടർന്ന് ആ തീരുമാനം പിൻവലിക്കുകയായിരുന്നു.

രണ്ട് ടെസ്റ്റ് മത്സരങ്ങളാണ് ബംഗ്ലാദേശിന്റെ ഇന്ത്യൻ പര്യടനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ രണ്ടാം മത്സരമാണ് കൊൽക്കത്തയിൽ നടക്കുന്നത്. ഇൻഡോറിലാണ് പരമ്പരയിലെ ആദ്യ മത്സരം.