Skip to content

അവർ ഇരുട്ടത്ത് വിക്കറ്റുകൾ എടുക്കുന്നു ; വിചിത്ര ന്യായികരണവുമായി ഡ്യൂപ്ലെസിസ് ; ട്രോളുമായി സോഷ്യൽ ലോകം

ഇന്ത്യയ്ക്കെതിരായ 3 ടെസ്റ്റ് മത്സരങ്ങൾ അടങ്ങുന്ന പരമ്പര ഒന്ന് പോലും ജയിക്കാനാവത്തതിന് പിന്നാലെ തോൽവിയെ ന്യായികരിച്ച് സൗത്ത് ആഫ്രിക്കൻ നായകൻ രംഗത്ത് .

”എല്ലാ ടെസ്റ്റിലും അവര്‍ ആദ്യം ബാറ്റ് ചെയ്യും, 500 റണ്‍സെടുക്കും. ഇരുട്ടാകുമ്പോള്‍ ഡിക്ലയര്‍ ചെയ്യും. ഇരുട്ടത്ത് മൂന്ന് വിക്കറ്റ് നേടും. മൂന്നാം ദിനം കളി ആരംഭിക്കുമ്പോഴേ ഞങ്ങള്‍ സമ്മര്‍ദ്ദത്തിലായിരിക്കും. എല്ലാ ടെസ്റ്റും കോപ്പി പേസ്റ്റ് പോലെയാണ്. വിദേശ ടെസ്റ്റുകളില്‍ ടോസ് ഒഴിവാക്കിയാല്‍ എവേ ടീമുകള്‍ക്ക് നന്നാകും. ദക്ഷിണാഫ്രിക്കയില്‍ അതിന് ഞങ്ങള്‍ക്ക് പ്രശ്‌നമില്ല” അദ്ദേഹം പറഞ്ഞു.

അതേസമയം ടോസിന് പകരം ആദ്യം എന്ത് തിരഞ്ഞെടുക്കാനുള്ള തീരുമാനം സന്ദര്‍ശക ടീമിന് നല്‍കണമെണ് ഡുപ്ലെസിസ് അഭിപ്രായപ്പെട്ടു.