Skip to content

ജന്മദിനത്തിൽ തകർപ്പൻ സെഞ്ചുറിയുമായി ഡേവിഡ് വാർണർ ഓസ്‌ട്രേലിയക്ക് കൂറ്റൻ സ്കോർ

ഡേവിഡ് വാർണറുടെ തകർപ്പൻ സെഞ്ചുറി മികവിൽ ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നഷ്ട്ടപെട്ട് ബാറ്റിങിനിറങ്ങിയ ഓസ്‌ട്രേലിയക്ക് കൂറ്റൻ സ്കോർ. നിശ്ചിത 20 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ട്ടത്തിൽ 233 റൺസ് ഓസ്‌ട്രേലിയ അടിച്ചുകൂട്ടി. 56 പന്തിൽ 10 ഫോറും നാല് സിക്സും പറത്തിയാണ് തന്റെ ആദ്യ അന്താരാഷ്ട്ര ട്വന്റി20 സെഞ്ചുറി വാർണർ നേടിയത്. 36 പന്തിൽ 64 റൺസ് നേടിയ ക്യാപ്റ്റൻ ആരോൺ ഫിഞ്ചും 28 പന്തിൽ 62 റൺസ് നേടിയ ഗ്ലെൻ മാക്‌സ്‌വെല്ലും വാർണർക്ക് മികച്ച പിന്തുണ നൽകി. 22 പന്തിൽ നിന്നുമാണ് മാക്‌സ്‌വെൽ ഫിഫ്റ്റി നേടിയത്.

തകർപ്പൻ തുടക്കമാണ് വാർണറും ക്യാപ്റ്റൻ ആരോൺ ഫിഞ്ചും ചേർന്ന് ഓസ്‌ട്രേലിയക്ക് നൽകിയത്. 122 റൺസ് ഇരുവരും ഓപ്പണിങ് കൂട്ടുകെട്ടിൽ കൂട്ടിച്ചേർത്തു. ശ്രീലങ്കയ്ക്ക് വേണ്ടി ലക്ഷൺ സണ്ടകൻ, ഷണക എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.