വെസ്റ്റിൻഡീസിനെതിരായ ഏകദിന ട്വന്റി20 പരമ്പരകൾക്കുള്ള അഫ്ഘാനിസ്ഥാൻ ടീമിനെ പ്രഖ്യാപിച്ചു. മൂന്ന് വീതം മത്സരങ്ങളുള്ള ഏകദിന പരമ്പരയും ട്വന്റി20 പരമ്പരയും ഒരു ടെസ്റ്റും ഇന്ത്യയിലാണ് നടക്കുന്നത്. റാഷിദ് നയിക്കുന്ന ടീമിൽ ആഭ്യന്തര ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച ജാവേദ് അഹ്മദി, നവീൻ ഉൾ ഹഖ് എന്നിവർ ഇടം നേടി. ലോകകപ്പിന് ശേഷമുള്ള അഫ്ഘാനിസ്ഥാന്റെ ആദ്യ ഏകദിന പരമ്പര കൂടിയാണിത്. നവംബർ 5 നാണ് മൂന്ന് മത്സരങ്ങളുടെ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം. നവംബർ 13 നാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്.
Afghanistan T20I squad for the upcoming series against @windiescricket
in Lucknow, India. @Farhan_YusEfzai #AFGvWI pic.twitter.com/rE4TfCJvoX— Afghanistan Cricket Board (@ACBofficials) October 25, 2019
our ODI squad for the upcoming series against @windiescricket in Lucknow, India. #AFGvWI pic.twitter.com/upJxm8DBcl
— Afghanistan Cricket Board (@ACBofficials) October 25, 2019