Skip to content

മൂന്നാം മത്സരത്തിലും തകർപ്പൻ വിജയം ; പരമ്പര തൂത്തുവാരി ഇന്ത്യ

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യയ്ക്ക് ഒരു ഇന്നിങ്സിന്റെയും 202 റൺസിന്റെയും തകർപ്പൻ വിജയം. ഒന്നാം ഇന്നിങ്സിൽ 335 റൺസിന്റെ ലീഡ് വഴങ്ങി ഫോളോ ഓൺ ചെയ്യപ്പെട്ട സൗത്താഫ്രിക്ക രണ്ടാം ഇന്നിങ്സിൽ 133 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. മൂന്ന് വിക്കറ്റ് നേടിയ മൊഹമ്മദ് ഷാമിയും രണ്ട് വിക്കറ്റ് വീതം നേടിയ ഉമേഷ് യാദവും ഷഹ്ബാസ് നദീമും ചേർന്നാണ് സൗത്താഫ്രിക്കയെ തകർത്തത്. അശ്വിനും ജഡേജയും ഓരോ വിക്കറ്റ് വീതം നേടി.

വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 3-0 ന് ഇന്ത്യ തൂത്തുവാരി. ആദ്യ ഇന്നിങ്സിൽ ഡബിൾ സെഞ്ചുറി നേടിയ രോഹിത് ശർമ്മയാണ് പ്ലേയർ ഓഫ് ദി മാച്ചും പ്ലേയർ ഓഫ് ദി സീരീസും.