Skip to content

മികച്ച പ്രകടനം നടത്തുന്നവർക്ക് വിചിത്ര സമ്മാനവുമായി ബിസിസിഐ

സാധാരണയായി ടീമിനായി മികച്ച പ്രകടനം പുറത്തെടുക്കുന്നവർക്കായി ടീം മാനേജ്മെന്റ് ബോണസ് നൽകുകയോ അല്ലെങ്കിൽ കരാർ പുതുക്കുകയോ ആണ് ചെയ്യാർ , എന്നാൽ വ്യത്യസ്ത സമ്മാനവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിസിസിഐ . ഓരോ മത്സരത്തിലും മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്നവർക്ക് ഡൊമെസ്റ്റിക്ക് ഫ്ലൈറ്റിൽ ബിസിനസ് ക്ലാസ് ടിക്കറ്റ് നൽകാൻ തീരുമാനിച്ചിരിക്കുകയാണ് ബിസിസിഐ .

നടന്നു കൊണ്ടിരിക്കുന്ന സൗത്ത് ആഫ്രിക്കയ്ക്കെതിരായ തകർപ്പൻ പ്രകടനത്തിലൂടെ ഷമിയും , ഇഷാന്ത് ശർമയും ഇതിനോടകം ഈ ഓഫർ സ്വന്തമാക്കിയിരിക്കുകയാണ് . ഇന്ത്യൻ ടീം അംഗങ്ങളിൽ നായകനും കോച്ചിനും മാത്രമാണ് ബിസിനസ്സ് ക്ലാസ് ടിക്കറ്റ് നൽകാറുള്ളത് , മറ്റുള്ളവർക്ക് ഇക്കോണമി ക്ലാസ്സുമാണ് .

‘ മുഴുവൻ ടീമിനും ബിസിനസ് ക്ലാസിൽ സീറ്റുകൾ ലഭിക്കാറില്ല. ആ സീറ്റുകളുടെ എണ്ണം വളരെ കുറവാണ്. അതിനാൽ പ്രകടനം നടത്തുന്നവർക്ക് ബിസിനസ് ക്ലാസ് സീറ്റുകൾക്ക് പ്രതിഫലം നൽകാൻ ടീം മാനേജുമെന്റ് തീരുമാനിച്ചു. വിശാഖ് ടെസ്റ്റിനുശേഷം ഷമിക്ക് ബിസിനസ് ക്ലാസ് സീറ്റ് ലഭിച്ചു. അതിനുമുമ്പ് ഇഷാന്തിന് അത് ലഭിച്ചു ‘ – ബിസിസിഐ വക്താവ് പറഞ്ഞു