Skip to content

ഓസ്‌ട്രേലിയൻ ടീമിൽ തിരിച്ചെത്തി മൈക്കിൾ ഹസിയും റയാൻ ഹാരിസും

ഓസ്‌ട്രേലിയൻ ടീമിൽ തിരിച്ചെത്തി മുൻ താരങ്ങളായ മൈക്കിൾ ഹസിയും റയാൻ ഹാരിസും ശ്രീലങ്കയ്ക്കും പാകിസ്ഥാനുമെതിരായ ടി20 പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയൻ ടീമിലെ സപ്പോർട്ടിങ് സ്റ്റാഫിലേക്കാണ് ഇരുവരെയും ക്രിക്കറ്റ് ഓസ്‌ട്രേലിയ ഉൾപ്പെടുത്തിയത്. മൈക്കിൾ ഹസിയും പരമ്പരകളിൽ ടീമിന്റെ മെന്ററായും ഹാരിസ് ബൗളിങ് കോച്ചായും പ്രവർത്തിക്കും. നേരത്തെ ഐസിസി ഏകദിന ലോകകപ്പിൽ മുൻ ക്യാപ്റ്റന്മാരായ റിക്കി പോണ്ടിങിനെയും ആഷസ് പരമ്പരയിൽ സ്റ്റീവ് വോയെയും മെന്റർമാരായിൽ ടീം മാനേജ്‌മെന്റ് ഉൾപ്പെടുത്തയിരുന്നു.

ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ട്വന്റി20 പരമ്പര ഈ മാസം 27 നാണ് ആരംഭിക്കുന്നത്. അടുത്ത മാസം മൂന്നിനാണ് പാകിസ്ഥാനെതിരായ ടി20 പരമ്പര ആരംഭിക്കുന്നത്.