Skip to content

ബംഗ്ലാദേശിന്റെ ഇന്ത്യൻ പര്യടനം അനിശ്ചിതത്വത്തിൽ ; സമരത്തിനൊരുങ്ങി ബംഗ്ലാദേശ് താരങ്ങൾ

ഇന്ത്യൻ പര്യടനത്തിന് തൊട്ടുമുൻപായി സമരത്തിനൊരുങ്ങി ബംഗ്ലാദേശ് താരങ്ങൾ. ശമ്പളവർധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ മുൻപോട്ട് വെച്ചാണ് അമ്പതോളം താരങ്ങൾ ക്രിക്കറ്റ് ബോർഡിനെതിരെ സമരത്തിനൊരുങ്ങുന്നത്. ഇതോടെ നവംബർ മൂന്നിന് ആരംഭിക്കുന്ന ബംഗ്ലാദേശിന്റെ ഇന്ത്യൻ പര്യടനം അനിശ്ചിതത്തിലായി. സീനിയർ താരങ്ങളായ ഷാക്കിബ്‌ അൽ ഹസൻ, തമീം ഇക്ബാൽ, മുഷ്ഫിഖുർ റഹിം, മഹ്മ്ദുള്ള എന്നിവരാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്.
സമരം നാഷണൽ ക്രിക്കറ്റ് ലീഗിനെയും ഒപ്പം ഇന്ത്യൻ പര്യടനത്തിനുള്ള തയ്യാറെടുപ്പുകളെയും സാരമായി ബാധിക്കും.

മൂന്ന് ട്വന്റി20 മത്സരങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളും അടങ്ങിയ പര്യടനം നവംബർ മൂന്നിനാണ് ആരഭിക്കുന്നത്. രണ്ട് ടെസ്റ്റ് മത്സരവും ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായതിനാൽ സമരം ഒത്തുതീർപ്പാകാതെ ബംഗ്ലാദേശിന് കളിക്കാൻ സാധിക്കാതെ വന്നാൽ 120 പോയിന്റും ഇന്ത്യയ്ക്ക് ലഭിക്കും.

സമരം ബംഗ്ലാദേശിന്റെ ആഭ്യന്തര പ്രശ്നമായതിനാൽ അഭിപ്രായം പറയാൻ സാധിക്കുകയില്ലയെന്നും കാര്യങ്ങൾ മെച്ചപെടുന്നത് വരെ ബിസിസിഐ വ്യക്തമാക്കി.