Skip to content

ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള പാകിസ്ഥാൻ ടീമിൽ നിന്നും മാലിക്കും സർഫറാസും പുറത്ത്

ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള പാകിസ്ഥാൻ ടെസ്റ്റ്, ട്വന്റി20 ടീമുകളിൽ നിന്നും മുൻ ക്യാപ്റ്റൻ സർഫറാസ് അഹമ്മദ് പുറത്ത്. സർഫറാസിന് പുറമെ സീനിയർ താരങ്ങളായ ഷൊഹൈബ് മാലിക്കിനും മൊഹമ്മദ് ഹഫീസിനും ട്വന്റി20 ടീമിൽ ഇടം നേടാൻ സാധിച്ചില്ല. നേരത്തെ ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ പരാജയത്തിന് പുറകെ 32 ക്കാരനായ സർഫറാസ് അഹമ്മദിനെ കഴിഞ്ഞ ആഴ്ച്ച പാകിസ്ഥാൻ ടെസ്റ്റ്, ട്വന്റി20 ക്യാപ്റ്റൻ സ്ഥാനത്തുനിന്നും പുറത്താക്കിയിരുന്നു. മൊഹമ്മദ് റിസ്വാനാണ് ടെസ്റ്റിലും ട്വന്റി20 യിലും സർഫറാസിന് പകരക്കാരനായി എത്തിയിരിക്കുന്നത്.

മൂന്ന് ട്വന്റി മത്സരങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളും അടങ്ങിയ പര്യടനം നവംബർ മൂന്നിന് സിഡ്നിയിലാണ് ആരംഭിക്കുന്നത്.

ട്വന്റി20 ടീം : ബാബർ അസം (ക്യാപ്റ്റൻ), ആസിഫ് അലി, ഫഖർ സമാൻ, ഹരിസ് സൊഹൈൽ, ഇഫ്തിക്കർ അഹമ്മദ്, ഇമാദ് വസീം, ഇമാം-ഉൽ-ഹഖ്, ഖുസ്ദിൽ ഷാ, മുഹമ്മദ് അമീർ, മുഹമ്മദ് ഹസ്‌നെയ്ൻ, മുഹമ്മദ് ഇർഫാൻ, മുഹമ്മദ് റിസ്വാൻ (വിക്കറ്റ് കീപ്പർ) വഹാബ് റിയാസ്, ഷദാബ് ഖാൻ, ഉസ്മാൻ ഖാദിർ

ടെസ്റ്റ് ടീം : അസ്ഹർ അലി (ക്യാപ്റ്റൻ), ആബിദ് അലി, ആസാദ് ഷാഫിക്, ബാബർ ആസാം, ഹരിസ് സൊഹൈൽ, ഇമാം-ഉൽ-ഹഖ്, ഇമ്രാൻ ഖാൻ സീനിയർ, ഇഫ്തിക്കർ അഹമ്മദ്, കാശിദ് ഭട്ടി, മുഹമ്മദ് അബ്ബാസ്, മുഹമ്മദ് റിസ്വാൻ (വിക്കറ്റ് കീപ്പർ) , ഷഹീൻ ഷാ അഫ്രീദി, ഷാൻ മസൂദ്, യാസിർ ഷാ